ഇന്ദിരാഗാന്ധി ബസ് ടെർമിനല്‍ ആന്‍റ് ഷോപ്പിംഗ് കോപ്ലക്സ്
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ വരുന്ന എടക്കര ഗ്രാമപഞ്ചായത്തിലാണ് ഈ ബസ് ടെർമിനൽ സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് - നിലമ്പൂർ - ഗൂഡല്ലൂർ ദേശീയപാതയോടനുബന്ധിച്ചാണ് ഇതിന്റെ എടക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ച ഈ പുതിയ ബസ് സ്റ്റാൻഡും ഷോപ്പിംഗ് കോംപ്ലക്സും 2019 ഡിസംബറിലാണ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്.ഗ്രാമപഞ്ചായത്തിന് സ്ഥിരമായ വരുമാനം ലഭ്യമാക്കുന്നതിനും എടക്കരയിലെ പ്രാദേശിക വ്യാപാരവും സമ്പദ്‌വ്യവസ്ഥയും മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കിയത്. യാത്രികർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.